ആത്മഹത്യ

ചില പ്രാണൻ പോകലുകൾ ഉണ്ട് ..
ഒരു നിമിഷം നാം വിചാരിച്ചിരുന്നെങ്കിൽ കൊഴിയാതെ സൂക്ഷിക്കാൻ നമുക്ക് സാധിക്കുമായിരുന്നവ !

ശ്രുതിഭംഗം വന്ന സ്വരങ്ങൾ അവർ പുറപ്പെടുവിക്കുന്നുണ്ടാവും !
ശ്രദ്ധയുംകരുതലും കൊതിച്ചിട്ടുണ്ടാകും .
അതിനായി നമ്മുടെ നേർക്ക് അത്ര തീവ്രമായി കൈനീട്ടിയിട്ടുമുണ്ടാകും !

ജീവിത പ്രാരാബ്ധങ്ങളുടെ ഓട്ടപ്പാച്ചിലിൽ ഒരിക്കൽപ്പോലും നാമത് ശ്രദ്ധിച്ചു കാണില്ല !

ഒരു പക്ഷേ , ഒരിക്കലെങ്കിലും അവരെ കേൾക്കാനും ആശ്വസിപ്പിക്കുവാനും നമ്മിലൊരാൾക്ക് കഴിഞ്ഞിരുന്നെങ്കിൽ അവരിന്നും നമുക്കൊപ്പം ഇവിടെ ഉണ്ടായിരുന്നേനെ !

ഏറ്റവും നിരാശയോടെ പ്രാണൻ വലിച്ചു പറിച്ചു ഒടുക്കുന്ന ആ അവസാന നിമിഷത്തിലും അവർ ഏറ്റവും വൈകാരികമായി ജീവിതത്തിലേക്ക് ഒരു പിൻവിളി കൊതിച്ചിട്ടുണ്ടാകും !

ചില പ്രാണൻ പോകലുകൾ ഉണ്ട് ..
ഒരു നിമിഷം നാം വിചാരിച്ചിരുന്നെങ്കിൽ കൊഴിയാതെ സൂക്ഷിക്കാൻ നമുക്ക് സാധിക്കുമായിരുന്നവ!

രാധമീര

5 thoughts on “ആത്മഹത്യ”

  1. അതേ ഇത് പോലുള്ള അവസ്ഥകളിലൂടെ കടന്നുപോയവരും, ആ അഴങ്ങളിൽ മുങ്ങാകുഴിയിട്ടവരും
    എത്രയോ പേർ.
    ഒരു നിമിഷത്തെ തോന്നലുകൾ മാത്രമാണ്. ആ സമയം മനസ്സിനെ
    ഏതെങ്കിലും മറ്റു ദിശകളിലേക്ക്
    തിരിച്ചു വിടുക, ഒരു പാട്ട് കേൾക്കുക, ഏറ്റവും വേണ്ടപ്പെട്ടവരെ ഒന്നുമില്ലെങ്കിൽ
    പുസ്തകം വായിക്കുക, ഒന്ന് പുറത്തേക്കിറങ്ങുക, കഠിനമാണ്
    എന്ന് തോന്നുന്നുവെങ്കിൽ ചികിത്സ നേടുക 🙏🥰🥰

  2. ആ യാത്രയിലേക്കുള്ള പ്രയാണത്തിലെ വിവരണങ്ങൾ (നൊ മ്പരങ്ങൾ ) ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *