ചില പ്രാണൻ പോകലുകൾ ഉണ്ട് ..
ഒരു നിമിഷം നാം വിചാരിച്ചിരുന്നെങ്കിൽ കൊഴിയാതെ സൂക്ഷിക്കാൻ നമുക്ക് സാധിക്കുമായിരുന്നവ !
ശ്രുതിഭംഗം വന്ന സ്വരങ്ങൾ അവർ പുറപ്പെടുവിക്കുന്നുണ്ടാവും !
ശ്രദ്ധയുംകരുതലും കൊതിച്ചിട്ടുണ്ടാകും .
അതിനായി നമ്മുടെ നേർക്ക് അത്ര തീവ്രമായി കൈനീട്ടിയിട്ടുമുണ്ടാകും !
ജീവിത പ്രാരാബ്ധങ്ങളുടെ ഓട്ടപ്പാച്ചിലിൽ ഒരിക്കൽപ്പോലും നാമത് ശ്രദ്ധിച്ചു കാണില്ല !
ഒരു പക്ഷേ , ഒരിക്കലെങ്കിലും അവരെ കേൾക്കാനും ആശ്വസിപ്പിക്കുവാനും നമ്മിലൊരാൾക്ക് കഴിഞ്ഞിരുന്നെങ്കിൽ അവരിന്നും നമുക്കൊപ്പം ഇവിടെ ഉണ്ടായിരുന്നേനെ !
ഏറ്റവും നിരാശയോടെ പ്രാണൻ വലിച്ചു പറിച്ചു ഒടുക്കുന്ന ആ അവസാന നിമിഷത്തിലും അവർ ഏറ്റവും വൈകാരികമായി ജീവിതത്തിലേക്ക് ഒരു പിൻവിളി കൊതിച്ചിട്ടുണ്ടാകും !
ചില പ്രാണൻ പോകലുകൾ ഉണ്ട് ..
ഒരു നിമിഷം നാം വിചാരിച്ചിരുന്നെങ്കിൽ കൊഴിയാതെ സൂക്ഷിക്കാൻ നമുക്ക് സാധിക്കുമായിരുന്നവ!
രാധമീര
അതേ ഇത് പോലുള്ള അവസ്ഥകളിലൂടെ കടന്നുപോയവരും, ആ അഴങ്ങളിൽ മുങ്ങാകുഴിയിട്ടവരും
എത്രയോ പേർ.
ഒരു നിമിഷത്തെ തോന്നലുകൾ മാത്രമാണ്. ആ സമയം മനസ്സിനെ
ഏതെങ്കിലും മറ്റു ദിശകളിലേക്ക്
തിരിച്ചു വിടുക, ഒരു പാട്ട് കേൾക്കുക, ഏറ്റവും വേണ്ടപ്പെട്ടവരെ ഒന്നുമില്ലെങ്കിൽ
പുസ്തകം വായിക്കുക, ഒന്ന് പുറത്തേക്കിറങ്ങുക, കഠിനമാണ്
എന്ന് തോന്നുന്നുവെങ്കിൽ ചികിത്സ നേടുക 🙏🥰🥰
Thank you 😊
Thank you 😊
ആ യാത്രയിലേക്കുള്ള പ്രയാണത്തിലെ വിവരണങ്ങൾ (നൊ മ്പരങ്ങൾ ) ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
കേൾക്കാൻ ഒരാളുണ്ടായിരുന്നെങ്കിൽ…