സുഖമാണോ ?

സുഖമാണോ എന്ന ചോദ്യത്തിന് മറു പടി പറയാത്തവരോ ചോദിക്കാ ത്തവരോ ചുരുക്കം . അതൊരുസാധാ രണ കുശലാന്വേഷണം മാത്രമായതു കൊണ്ടാകണം പലപ്പോഴും ചോ ദ്യത്തിൽ ആത്മാർത്ഥതയോ മറുപടിയി ൽ സത്യസന്ധതയോ ഇല്ലാതെപോകു ന്നത്.

എപ്പോഴെങ്കിലും ഒരു പ്രാവശ്യം നിനക്കു സുഖമാണോ എന്ന് നമ്മൾ സ്വയം ഒന്ന് ചോദിച്ചു നോക്കിയാലോ ?

എന്തായിരിക്കും മറുപടി ?

ഒന്നുറപ്പാണ്, പറയുന്നത് മറ്റൊരാൾ അറിയില്ല എന്ന് നമുക്ക് ബോധ്യമു ള്ളതുകൊണ്ട് നമ്മൾ പറയുന്നതെല്ലാം വാസ്തവമായിരിക്കും .

അതിൽ നമ്മുടെ നാണക്കേടുകളുണ്ടാ കും, അനുഭവിച്ച അവഗണനകളുണ്ടാ കും, സംഭവിച്ചുപോയ പിഴവുകളിലെ കുറ്റബോധമുണ്ടാകും, ഒറ്റപ്പെടലുകളുടെ നൊമ്പരമുണ്ടാകും, പ്രതീക്ഷിക്കാൻ ഒന്നും ഇല്ലാത്തതിന്റെ നിരാശയുണ്ടാകും, നമ്മുടെ രഹസ്യങ്ങളുണ്ടാകും, ഉറങ്ങാൻ കഴിയാത്ത  വിഷാദത്തിന്റെ ഓർമ്മകളുണ്ടാകും, അടങ്ങാത്ത വെറു പ്പിന്റെ, ശത്രുതയുടെ, പ്രതികാര ചി ന്തയുടെ, തോന്നലുകളുണ്ടാകും

അങ്ങിനെ, മറ്റൊരാൾക്ക് മനസ്സിലാ ക്കാൻ കഴിയില്ല എന്ന് നമ്മൾ കരുതു ന്ന ഒരുപാട് സങ്കടങ്ങൾ നമുക്ക് പറയാ നുണ്ടാകും .

ചിലപ്പോഴെങ്കിലും നമുക്ക് തോന്നിയിട്ടി ല്ലേ ഈ ജീവിതം സഹിക്കാവുന്നതിനും അപ്പുറമാണെന്ന്?

ഈ സങ്കടത്തിന്റെ ഭാരമില്ലാതെ സമാ ധാനമായി ഒന്ന് ഉറങ്ങാൻ കഴിഞ്ഞിരു ന്നെങ്കിലെന്ന്?

എന്നെ കേൾക്കാൻ, മനസ്സിലാക്കാൻ, വിശ്വസിക്കാവുന്ന ഒരാളുണ്ടായിരുന്നെ ങ്കിലെന്ന്?.

അതുപോലെ നമുക്ക് ചുറ്റും, അല്ലെങ്കി ൽ നമ്മോട് ഏറ്റവും അടുത്ത്, ജീവി തത്തിലെ പ്രതികൂല സാഹചര്യങ്ങളിലും പ്രതിസന്ധികളിലും പെട്ട് മനസ്സു വേദനിക്കുന്ന, സങ്കടപ്പെടുന്ന ഒരുപാട് മനുഷ്യജന്മങ്ങളുണ്ടാകും.

നാണക്കേടുകൊണ്ട് തലയുയർത്താൻ കഴിയാത്തവർ, നിരാശ ബാധിച്ച് ഇരുട്ടി ൽ കഴിയുന്നവർ, കുറ്റബോധം കൊണ്ട് സ്വസ്ഥത നഷ്ടപ്പെട്ടവർ, ജീവിതത്തിൽ സന്തോഷവും പ്രതീക്ഷയും കണ്ടെത്താനാകാതെ ആത്മഹത്യയാ ണ് പരിഹാരമെന്നു കരുതുന്നവർ, സ്വ യം മരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടവർ

ഇതു പോലെ ഒരുപാട് മനുഷ്യർ മരണത്തിനും ജീവിതത്തിനൂമിടയിൽപ്പെട്ട്, സങ്കടം ചു മന്ന് ജീവിതം കഴിച്ചുകൂട്ടുന്നുണ്ടാകും .

അവരുടെ ആവലാതിയും, വേദനയും, സങ്കടവും കേൾക്കാൻ വിശ്വ സിക്കാവുന്നഒരാളുണ്ടെങ്കിൽ അതവർക്ക് ആശ്വാസമാകില്ലേ ?

കേൾക്കാനാളുണ്ടായാൽ ഒരു പക്ഷെ സങ്കടവും, നിരാശയും, വിഷാദം സമ്മാ നിച്ച മനുഷ്യർക്ക് പ്രത്യാശയുടെ പുതുവഴികൾ കണ്ടെത്താൻ കഴിഞ്ഞാലോ ?

ഉചിതമായ തീരുമാനങ്ങളിൽ എത്തിപ്പെ ടാൻ കഴിഞ്ഞാലോ ?

സങ്കടത്തിന്റെ കെട്ടഴിഞ്ഞ്  മനസ്സ് ശാ ന്തമായാൽ, മരണമല്ലാതെ മറ്റൊരു മാ ർഗ്ഗമില്ലെന്ന് കരുതുന്നവർക്ക് മറ്റൊരു മാർഗ്ഗം കണ്ടെത്താൻ കഴിഞ്ഞാലോ ?

സ്വയം നിയന്ത്രിക്കാനാകാത്ത വിഷാദം വിഷാദ രോഗത്തിലേക്ക് വഴി മാറുന്നുണ്ടെങ്കിൽ അത്‌ തിരിച്ചറിഞ്ഞ്    പരിഹാരം കണ്ടെത്താൻ കഴിഞ്ഞാലോ?

അങ്ങിനെ നമ്മുടെ സമൂഹത്തിൽ ഉണ്ടാകുന്ന ആത്മഹത്യകളുടെ എണ്ണം കുറയ്ക്കാൻ കഴിഞ്ഞാലോ ?

കഴിയും ..!

കാരണം , ഒരു ശരാശരി മനുഷ്യൻ സ്വയം ജീവനെടുക്കാൻ തീരുമാനിക്കുന്നത് നിയന്ത്രിക്കാനാകാ ത്ത, അല്ലെങ്കിൽ, സഹിക്കാനാകാത്ത സങ്കടം ഉള്ളതു കൊണ്ടാണ് .

നാല് വയസ്സുള്ള കുഞ്ഞുമായി മരിക്കാ ൻ തീരുമാനിച്ച അമ്മ തുറന്നു പറച്ചിലി നൊടുവിൽ, നമ്മൾ എന്തിനു വേണ്ടിയാ ണ് മരിക്കുന്നതെന്ന് തന്റെ കുഞ്ഞിന് പറഞ്ഞാൽ മനസ്സിലാകുന്ന പ്രായമാകുന്നതു വരെ കാത്തിരിക്കാൻ തയ്യാറായതും , സങ്കടം പങ്കുവച്ചാൽ ആത്മത്ഹത്യാചിന്ത കുറയും എന്നു തന്നെയാണ് സൂചിപ്പിക്കുന്നത്.

''സങ്കടം പങ്കുവയ്ക്കുന്നതിലൂടെ ആത്മഹത്യാചിന്ത കുറയ്ക്കാൻ കഴി യും '' എന്ന്ആത്മഹത്യാ പ്രതിരോധ മേഖലയിൽ 28 വർഷമായി സജീവമായി പ്രവർത്തിക്കുന്ന ''മൈത്രി '' പറയുന്നു .

മനസ്സിലെ സങ്കടങ്ങളും വിഷമങ്ങളും തു റന്നു സംസാരിക്കാൻ വിശ്വസിക്കാവുന്ന ഒരു സുഹൃത്ത് വേണമെന്ന് തോന്നുമ്പോൾ ഏതൊരാൾക്കും മൈത്രിയുടെ സേവനം സൗജന്യമായി ഉപയോഗപ്പെടുത്താൻ കഴിയും .

ഒരു കാര്യം ഉറപ്പു പറയാം .! അവിടെ നിങ്ങൾ പറയുന്ന കാര്യങ്ങൾ രഹസ്യ മായിരിക്കും .

കുറ്റപ്പെടുത്താതെ, ഉപദേശിക്കാതെ, നിങ്ങളെ കേൾക്കാൻ അവിടെ ഒരു സു ഹൃത്തുണ്ടാകും .

മനുഷ്യരുടെ സങ്കടങ്ങൾ കേൾക്കാൻ മാ ത്രമായി എല്ലാ ദിവസ്സവും രാവിലെ 10 മണി മുതൽ വൈകിട്ട് 7 മണിവരെ അവർ നിങ്ങളെ കാത്തിരിക്കുന്നു .

എറണാകുളത്ത്, കളമശ്ശേരി, പത്തടിപ്പാലത്തിനും മുനിസിപ്പാലിറ്റിക്കും ഇടയിലുള്ള  [Metro pillar No 333 ] I.C.T.A ശാന്തിഗ്രാമിൽ പ്ര വർത്തിക്കുന്ന മൈത്രിയുമായി 0484 2540530 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാൻ കഴിയും .

പോൾസൺ

Leave a Reply

Your email address will not be published. Required fields are marked *